റായ്പൂർ: ഛത്തീസ്ഗഡിൽ ജെസിബിയുടെ ടയർ പൊട്ടിത്തെറിച്ച് രണ്ടുമരണം. വർക്ക്‌ഷോപ്പിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ജെസിബിയുടെ ടയർ പൊട്ടിത്തെറിച്ചത്.
ചൊവ്വാഴ്ച റായ്പൂരിലെ സിൽത്താര വ്യവസായ മേഖലയിലാണ് സംഭവം. ജെസിബിയുടെ ടയറിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വർക്ക്‌ഷോപ്പിലെ ജീവനക്കാരൻ ടയറിൽ കാറ്റ് നിറയ്ക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. ടയറിലെ കാറ്റിന്റെ അളവ് പരിശോധിക്കാൻ മറ്റൊരു തൊഴിലാളി എത്തി ടയറിൽ അമർത്തി നോക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെയാണ് പൊട്ടിത്തെറി ഉണ്ടായത്.
പൊട്ടിത്തെറിയിൽ രണ്ടു തൊഴിലാളികളും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Caught on Camera: 2 Killed After JCB Tyre Explodes While Air Being Refilled
(Trigger Warning: Visuals Are Disturbing) pic.twitter.com/PnRu9xEDvZ— India.com (@indiacom) May 5, 2022
















