ഹൈദരാബാദ്: രണ്ടുമാസം മുന്‍പ് വിവാഹിതനായ യുവാവിനെ കുത്തികൊന്നു. ഹൈദരാബാദില്‍ സരൂര്‍നഗര്‍ തഹസില്‍ദാര്‍ ഓഫീസിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം.
25 വയസ്സുള്ള നാഗ്രാജ് സയ്യിദ് അഷ്രിന്‍ സുല്‍ത്താനയെ വിവാഹം കഴിച്ചത് രണ്ടുമാസം മുന്‍പാണ്. കോളജ് കാലത്തെ പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ഇതരമതത്തില്പ്പെട്ടവര് ആയതിനാല്‍ ഇരുവര്‍ക്കും വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നു. തുടര്‍ന്ന് ആര്യസമാജ് മന്ദിരത്തിലാണ് ഇവര്‍ വിവാഹിതരായത്.
സംഭവത്തില്‍ പിടിയിലായ പ്രതികള്‍ യുവാവിന്റെ ഭാര്യയുടെ ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഭാര്യയുടെ വീട്ടുകാര്‍ നാഗ്രാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ബൈക്കിലെത്തിയ അക്രമി നാഗ്രാജിനെ കുത്തി കൊല്ലുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.