കൊൽക്കത്ത: മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദിന് തൃണമൂൽ കോൺഗ്രസിന്റെ ഗോവ ഘടകം ചുമതല നൽകി. ആസാദ് കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽനിന്ന് ടിഎംസിയിൽ ചേർന്നത്.
അതിനു മുമ്പ് ബിഹാറിൽ നിന്നുള്ള ബിജെപി എംപിയായിരുന്നു.
ലോക്സഭ അംഗമായിരുന്ന മഹുവ മൊയ്ത്രക്കായിരുന്നു ഇതുവരെ സംസ്ഥാനത്തിന്റെ ചുമതല. നിരവധി കോൺഗ്രസ് നേതാക്കളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് വേളയിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
















