ഹൈദരാബാദ്: തെലങ്കാനയിൽ കനത്ത മഴ തുടരുന്നു. പേമാരിയെത്തുടർന്ന് ഹൈദരാബാദ് നഗരം വെള്ളക്കെട്ടിൽ മുങ്ങി. പ്രധാനറോഡുകളെല്ലാം പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ്. കാറ്റിൽ മരങ്ങൾ മറിഞ്ഞു വീണും, മഴയിൽ റോഡുകൾ മുങ്ങുകയും ചെയ്തതോടെ ഗതാഗതവും താറുമാറായി. പെരുമഴയെത്തുടർന്ന് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി.
സിദ്ധിപൂർ ജില്ലയിലെ ഹോബ്ഷിപൂരിൽ രാവിലെ ആറു മണി വരെ 108 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഹൈദരാബാദിന് സമീപം സീതാഫാൽമണ്ടിയിൽ 72.8 മില്ലീ മീറ്ററും ബാൻസിലാപേട്ടിൽ 67 മില്ലിമീറ്ററും മഴയാണ് പെയ്തത്. മാരെഡ്പള്ളിയിൽ 61.8 മില്ലിമീറ്റർ മഴ പെയ്തതായും കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അടുത്ത രണ്ടു ദിവസം കൂടി ഹൈദരാബാദിലും സമീപജില്ലകളിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെയുത്താൻ ദുരന്ത നിവാരണ സേന, ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തുടങ്ങിയവയ്ക്ക് സർക്കാർ നിർദേശം നൽകി.
#WATCH | Telangana: People were seen using inflatable rubber boat after several areas in Hyderabad city got waterlogged due to heavy rain pic.twitter.com/Svt1sdjKVX
— ANI (@ANI) May 4, 2022