‘ഐറ്റം നമ്പർ വൺ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ക്രിക്കറ്റർ ശ്രീശാന്ത് പിന്നണി ഗായകനാകുന്നു.ഈ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായതും ശ്രീശാന്ത് വേഷമിടുന്നുണ്ട്. എൻഎൻജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിർമ്മിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐറ്റം നമ്പർ വൺ ‘
“ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെ”ന്നും കൊച്ചിയിൽ നടന്ന റിക്കോർഡിംഗ് വേളയിൽ തികഞ്ഞ ആഹ്ളാദത്തോടെ ശ്രീശാന്ത് വ്യക്തമാക്കി.
ചിത്രത്തിലെ ഒരു ഐറ്റം പാട്ടിൽ സണ്ണി ലിയോൺ ആകും അഭിനയിക്കുക. ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഐറ്റം നമ്പർ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കും. സജീവ് മംഗലത്താണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ്‌സ്‌ക്രീനിലും മിനി സ്ക്രീനിലും തിളങ്ങിയ ശ്രീശാന്തിലെ ഗായകനും മികച്ചതാകുമെന്നു തന്നെ പ്രതീക്ഷിക്കാം.

















