ടൊവിനൊ തോമസ് നായകനാകുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.ടൊവിനൊ തോമസ് കാക്കി വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത് എന്നായിരുന്നു ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടപ്പോള്‍ പറഞ്ഞിരുന്നത്.
ഡാര്‍വിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ .ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനുണ്ട്.ഡോള്‍ഫിൻ കുര്യാക്കോസും ജിനു എബ്രഹാമും സരീഗമയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. .
ആദ്യ പ്രസാദ് ആണ് ചിത്രത്തിൽ ടൊവിനൊ തോമസിന്റെ നായികയാകുന്നത് കൂടി എത്തുകയാണ്. ‘മുത്തുമണി’ എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുന്നത്. നേരത്തെ ‘നിഴൽ’ എന്ന ചിത്രത്തില്‍ ആദ്യ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fposts%2F548825636604878&show_text=true&width=500
















