ദാദാ സാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലിൽ ’പുരസ്‍കാരം നേടി ജയ് ഭീം’ . മികച്ച സിനിമയായിട്ടാണ് ‘ജയ് ഭീം’ തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹ നടനായി ചിത്രത്തിലെ അഭിനയത്തിന് മണികണ്ഠനും തെരഞ്ഞെടുക്കപ്പെട്ടു. സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്‍റര്‍ടെയ്ൻമെന്റാണ് ഇക്കാര്യം പുറത്തുവിട്ടത്.
ചിത്രത്തിന്റെ പ്രമേയം കൊണ്ട് പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ ‘ജയ് ഭീം’. ജയ് ഭീമെന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് കഥ പറയുന്നത്. ചിത്രത്തില്‍ മലയാള നടി ലിജോ മോള്‍ ജോസായിരുന്നു പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തിയത്.
ലിജോമോള്‍ ജോസിന് പുറമെ മലയാളി താരം രജിഷ വിജയനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തി. പ്രകാശ് രാജ്, രമേഷ്, റാവു രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു. 2ഡി എന്‍റര്‍ടെയ്ൻമെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മിച്ചത്.
















