ഫഹദിനൊപ്പം പെരുന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി നസ്രിയ നസീം. ഈദ് മുബാറക്ക് നേർന്നുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള സെൽഫികൾ നസ്രിയ പങ്കുവച്ചത്. മഞ്ഞ നിറത്തിലെ ഫ്ളോറൽ ചുരിദാർ ആയിരുന്നു നസ്രിയയുടെ വേഷം. കുർത്തയാണ് ഫഹദ് ധരിച്ചിരിക്കുന്നത്.
തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’യുടെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് നസ്രിയ ആരാധകർ. ചിത്രത്തിൽ ലീല തോമസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. റൊമാന്റിക് കോമഡി ചിത്രത്തിൽ നാനിയാണ് നായകനായി എത്തുന്നത്. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിൽ പറയുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
















