കൊച്ചി: എല്‍ഡിഎഫ് ലക്ഷ്യം നൂറ് സീറ്റ് തികയ്ക്കലെന്ന് മന്ത്രി പി രാജീവ് . വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണ്. സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നും രാജീവ് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍
ഉപതെരഞ്ഞെടുപ്പില്‍ തൃക്കാകരയില്‍ കേരളത്തിന്‍റെ വികസനരാഷ്ട്രീയവും ഇടതുപക്ഷത്തിന്‍റെ മതനിരപേക്ഷ രാഷ്ട്രീയ നിലാപടും ജനങ്ങളിലേക്ക് എത്തിക്കാനാണ് പ്രധാനമായും ശ്രമിക്കുക. ഭരണവുമായി ബന്ധപ്പെട്ടുള്ള ചനലമുണ്ടാക്കുന്ന തെരഞ്ഞെടുപ്പല്ലിത്. 99 സീറ്റ് ഇടതുമുന്നണിക്ക് ഇന്ന് കേരളത്തിലുണ്ട്. ഒരു സീറ്റു കൂടി വര്‍ധിച്ച് നൂറിലേക്ക് എത്തുകയെന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. വികസന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നവര്‍ ഇടതുപക്ഷത്തിനൊപ്പം അണിചേരുമെന്നാണ് കരുതുന്നത്. കെ റെയിലിലൂടെ കാക്കനാട് തൃക്കാക്കര മണ്ഡലം കേരളത്തിന്‍റെ ഹൃദയമായി മാറാന്‍ പോവുകയാണ്. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസ്. എന്നും അദ്ദേഹം വ്യക്തമാക്കി.
















