യുദ്ധത്തില്‍ ആരും ജേതാക്കളാകുന്നില്ല. ആഗോള സമാധാനത്തിന് തന്നെ യുദ്ധം ഒരു വെല്ലുവിളിയാണ്. ഇന്ത്യ എപ്പോഴും സമാധാനത്തിനൊപ്പമാണ്. ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ ഇന്ത്യ ആവശ്യപ്പെട്ടതാണ്. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലായിരുന്നു പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
















