ന്യൂഡൽഹി;ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപിക്കാന്‍ രണ്ടാം മുന്നണി വേണമെന്ന് പ്രശാന്ത് കിഷോർ. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.ബിജെപിയെ തോൽപിക്കാൻ ആഗ്രഹിക്കുന്നവർ ഒന്നിച്ച് രണ്ടാം മുന്നണിയായി ഉയർന്നുവരികയാണു വേണ്ടതെന്ന് അദ്ദേഹം ആരോപിച്ചു.
‘‘കോൺഗ്രസിന്റെ പ്രതാപകാലം എങ്ങനെ വീണ്ടെടുക്കാം എന്നതിനെക്കുറിച്ചായിരുന്നു എന്റെ അവതരണം. അതു കേവലം ഒന്നോ രണ്ടോ തിരഞ്ഞെടുപ്പുകളിൽ ജയിക്കലല്ല. മറിച്ച് രാജ്യത്തെ കരുത്തുറ്റ രാഷ്ട്രീയ ശക്തിയായി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതാണ്. മോദിയെ എങ്ങനെ പരാജയപ്പെടുത്തണം എന്നല്ല, മറിച്ച് എങ്ങനെ വിജയിക്കാം എന്നതാണ് അത്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ബിജെപി അജയ്യരായ പാർട്ടിയല്ല. കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് സാധ്യമായാൽ അത് ജനാധിപത്യത്തിനു നല്ലതാണ്’– പ്രശാന്ത് കിഷോർ വ്യക്തമാക്കി.
















