മലയാളികളുടെ പ്രിയ താരമാണ് നടി പാർവതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പാർവതി സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ വ്യത്യസ്തമായ സാരി ലുക്കിലുള്ല ഒരു ചിത്രമാണ് നവമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കറുത്ത സാരിയിൽ അതീവ മനോഹരിയായിട്ടാണ് പാർവതി എത്തിയിരിക്കുന്നത്.
‘പുഴു’വാണ് പാർവതി അഭിനയിച്ച് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ഒരു വെബ്സീരീസിലും പാർവതി ഇപ്പോൾ അഭിനയിക്കുന്നുണ്ട്.
















