മമ്മൂട്ടി ചിത്രം ‘സിബിഐ ദ ബ്രെയിൻ’ നാളെ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. സിബിഐയുടെ ” അഞ്ചാം ഭാഗത്തെ കുറിച്ചുള്ള സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ ചർച്ചയാണ്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രം ‘സിബിഐ 5 ദ ബ്രെയിനി’ലെ ജഗതിയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
ഇതുവരെയുള്ള ‘സിബിഐ’ ചിത്രങ്ങളിലെ അവിഭാജ്യഘടമായിരുന്നു ജഗതി ശ്രീകുമാര്‍. ‘വിക്രം’ എന്ന കഥാപാത്രമായിട്ടാണ് ജഗതി സിബിഐയുടെ ഇൻവെസ്റ്റിഗേഷൻ ടീമില്‍ ഉണ്ടായിരുന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങള്‍ കാരണം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു.ജഗതിയുടെ ഒരു ഹിറ്റ് കഥാപാത്രത്തെ വീണ്ടും സ്‍ക്രീനില്‍ കാണാനാവുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fjagathysreekumarofficial%2Fposts%2F461694359087197&show_text=true&width=500
സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജഗതി സിബിഐ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.കെ മധുവാണ് ചിത്രത്തിന്റെ സംവിധാനം. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, സായ്‍കുമാര്‍ തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ടാകും. ‘സിബിഐ’യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ‘സിബിഐ’ സിരീസിലെ മറ്റ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.
‘സിബിഐ’ സീരിസിലെ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറികുറിപ്പ്’ ആയിരുന്നു. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സിനിമക്ക് അഞ്ച് ഭാഗങ്ങള്‍ ഇതാദ്യമാണ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയായിരുന്നു എല്ലാ ‘സിബിഐ’ ചിത്രങ്ങളും സംവിധാനം ചെയ്‍തത്.
















