കോടികള്‍ വാഗ്ദാനം നല്‍കിയെങ്കിലും പുകയില പരസ്യം ഉപേക്ഷിച്ച് കന്നഡ താരം യഷ്.. ഫാന്‍സിന്റെയും ഫോളോവേഴ്‌സിന്റെയും താല്‍പ്പര്യങ്ങൾ പ്രകാരമാണ് പരസ്യത്തില്‍ നിന്നും യഷ് പിന്മാറിയത്. ‘പാന്‍ മസാല പോലുളള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫാന്‍സിന്റെയും ഫോളോവേഴ്‌സിന്റെയും താല്‍പ്പര്യങ്ങളെ മാനിച്ച് യഷ് കോടികളുടെ പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. ഈ തീരുമാനത്തിലൂടെ ആരാധകര്‍ക്ക് ശരിയായ സന്ദേശമാണ് നല്‍കുന്നത്.
നല്ല ബ്രാന്‍ഡുകള്‍ വാങ്ങുന്നതില്‍ നിങ്ങളുടെ സമയവും പണം ചെലവഴിക്കൂ’, എന്ന് യാഷിന്റെ ഏജന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ അക്ഷയ്കുമാര്‍ പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. പാന്‍ മസാലക്കെതിരെ സംസാരിക്കുകയും പിന്നീട് പാന്‍ മസാലയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതാരം വിഷയത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പരസ്യത്തില്‍ നിന്നും ലഭിച്ച തുക നല്ല കാര്യങ്ങളായി ഉപയോഗിക്കുമെന്നായിരുന്നു അക്ഷയ് കുമാര്‍ അറിയിച്ചത്. സംഭവത്തിന് ശേഷം തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനും പുകയില പരസ്യത്തില്‍ നിന്നും പിന്മാറിയതും വലിയ വാര്‍ത്തയായിരുന്നു.
















