തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയുടെ 35-ാം പിറന്നാൾ ആഘോഷം ഇത്തവണ കശ്മീരിലെ ഷൂട്ടിംഗ് സെറ്റിലായിരുന്നു. ഷൂട്ടിങ് സെറ്റിൽ സാമന്തയ്ക്കായി സഹപ്രവർത്തകർ സർപ്രൈസ് ബെർത്ത്ഡേ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി കശ്മീരിലാണ് സാമന്തയുള്ളത്.
സിനിമയുടെ ഭാഗമാകാത്ത ഒരു സീൻ ചിത്രീകരിച്ചാണ് സാമന്തയ്ക്ക് ടീം സർപ്രൈസ് കൊടുത്തത്. സീൻ ചിത്രീകരിക്കുകയാണെന്ന് കരുതിയ സാമന്ത ഡയലോഗ് പറയുകയായിരുന്നു. മറുപടിയായി ചിത്രത്തിലെ നായകൻ വിജയ് ദേവേരകൊണ്ട സാമന്തയുടെ പേര് വിളിച്ചു. ഇത് കേട്ടതും സാമന്ത ചിരിച്ചു. ഹാപ്പിബെർത്ത്ഡേ സാമന്ത എന്ന് വിജയ് പറഞ്ഞപ്പോഴാണ് താരത്തിന് അതൊരു പിറന്നാൾ സർപ്രൈസ് ആണെന്ന് മനസിലായത്. ഈ സർപ്രൈസിൽ സാമന്തയുടെ കണ്ണുകൾ നിറയുകയും ചെയ്തു.
















