ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശി തെക്കേൽ വർഗ്ഗീസ് (76) ആണ് പിടിയിലായത്.
പ്രദേശവാസികളായ മൂന്ന് കുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടികൾ ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞു.
തുടർന്ന് പെൺകുട്ടികൾ ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ് ലൈനില്‍ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പാപ്പച്ചനെ റിമാൻഡ് ചെയ്തു.
















