ന്യൂഡല്‍ഹി: ഡൽഹിയിൽ 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി. ഇതിനൊപ്പം 47 കിലോയോളം മറ്റ് മയക്കുമരുന്നുകളും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി.
ഷഹീൻ ബാഗിലെ ജാമിയ നഗറിൽ നിന്നാണ് ഇവ പിടികൂടിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ജൂട്ട് ബാഗിലും ബാക്ക്‌പാക്കിലുമായാണ് മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്.
















