തിരുവനന്തപുരം: വർക്കലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല ചെമ്മരുതിയിൽ ഷാലുവിനെയാണ് മാതൃസഹോദരൻ അനിൽ ആക്രമിച്ചത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റ ഷാലു അതീവ ഗുരുതരാവസ്ഥയിലാണ് ഇപ്പോൾ കഴിയുന്നത്. അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു, ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അനിൽ തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചനകൾ ലഭിക്കുന്നത്.
















