മുംബൈ: പ്രമുഖ നടൻ സലിം മുഹമ്മദ് ഘൗസ് (70) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
ബുധനാഴ്ച രാത്രി വസതിയിൽ വച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരിന്നു.
















