കെജിഎഫ് ചാപ്റ്റർ 2 നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുകയാണ്. ദംഗൽ, ബാഹുബലി, ബജ്‌രംഗി ഭായ്ജാൻ എന്നിവയും മറ്റും ഉൾപ്പെട ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 ഇന്ത്യൻ സിനിമകൾ .
ദംഗൽ
അമീർ ഖാൻ നായകനായ ദംഗൽ നേടിയത് 1924.7 കോടി രൂപയാണ് .തന്റെ പെൺമക്കളെ മെഡൽ നേടുന്ന ഗുസ്തിക്കാരാക്കി മാറ്റാൻ സമൂഹത്തോട് പോരാടുന്ന ഒരു മുൻ ഗുസ്തിക്കാരനെക്കുറിച്ചുള്ള യഥാർത്ഥ ജീവിത കഥ.
ബാഹുബലി 2
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഹിറ്റ് സിനിമയുടെ തുടർച്ച ബാഹുബലി 2 ദി കൺക്ലൂഷൻ കളക്ട് ചെയ്തത് 1749 കോടി രൂപയാണ് . രാജമൗലിയുടെ സ്മവിധാനത്തിൽ പുറത്തിറങ്ങി പ്രഭാസും തമന്നയും അനുഷ്ക ഷെട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ വലിയ പ്രശംസ നേടിയിരുന്നു.

ആർആർആർ
ഇപ്പോഴും തിയയറ്ററുകളിൽ ഓടുന്ന ആർ ആർ ആർ 1114.5 കോടി രൂപയാണ് ഇതുവരെ നേടിയത്. 1920-കളിൽ ഇന്ത്യക്ക് വേണ്ടി പോരാടിയ രണ്ട് വിപ്ലവകാരികളെ കുറിച്ചുള്ള സാങ്കൽപ്പിക കഥയാണ് ചിത്രം പറയുന്നത്.
കെ ജി എഫ് ചാപ്റ്റർ 2
തിയറ്ററുകാരിൽ തീപടർത്തി കൊണ്ട് റോക്കി ഭായിയായി യാഷ് തകർത്തഭിനയിച്ച ചിത്രം 939.2 കോടി രൂപ നേടിക്കഴിഞ്ഞു, ഇപ്പോഴും തിയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. കോളാർ ഗോൾഡ് ഫീൽഡിലെ തന്റെ വെല്ലുവിളികളില്ലാത്ത ആധിപത്യം നിലനിർത്താൻ റോക്കി നടത്തുന്ന പോരാട്ടത്തിന്റെ കഥ.
ബജ്റംഗി ഭായ്ജാൻ
ബജ്റംഗി ഭായ്ജാൻ 858.8 കോടി നേടി. സംസാര ശേഷിയില്ലാത്ത ഒരു പാകിസ്ഥാൻ പെൺകുട്ടിയെ തടസ്സങ്ങളോടു പൊരുതി വീട്ടിൽ എത്തിക്കുന്ന ഒരു ഇന്ത്യക്കാരനെക്കുറിച്ചാണ് ബജ്റംഗി ഭായ്ജാന്റെ കഥ.
സീക്രട്ട് സൂപ്പർസ്റ്റാർ
830.8 കോടി ചിത്രം സ്വന്തമാക്കി. ഗാർഹിക പീഡനത്തിൽ നിന്ന് തന്നെയും അമ്മയെയും രക്ഷിക്കാൻ തന്റെ വ്യക്തിത്വം മറച്ചുവെക്കുന്ന ഒരു യുവ സംഗീതതാരത്തെക്കുറിച്ചാണ് സിനിമ.

PK(പി കെ)
742.3 കോടി തെറ്റായി ഭൂമിയിൽ എത്തിച്ചേരുന്ന ഒരു അന്യഗ്രഹജീവിയെ കേന്ദ്രീകരിച്ചാണ് സിനിമ, മതപരമായ വ്യത്യാസങ്ങളുടെ നിരർത്ഥകതയെ ചോദ്യം ചെയ്യുന്ന സിനിമയായ പികെ 742.3 കോടി നേടിയിരുന്നു.

2.0
654.4 കോടി കലക്റ്റ് ചെയ്തു തന്റെ വിശ്വസ്ത റോബോട്ടിനൊപ്പം പക്ഷിരാജന്റെ അമാനുഷിക ശക്തികളോട് പോരാടുന്ന ഒരു ശാസ്ത്രജ്ഞനെക്കുറിച്ചാണ് സിനിമ.

സുൽത്താൻ
സൽമാൻ ഖാൻ ചിത്രം സുൽത്താൻ 614.9 കോടി നേടി. തിരിച്ചുവരവിന് എല്ലാ പ്രതിബന്ധങ്ങളോടും പോരാടേണ്ടിവരുന്ന ഒരു പഴയ ഗുസ്തിക്കാരനെക്കുറിച്ചാണ് ചിത്രം പറ്യുന്നത് .

ബാഹുബലി: ദ ബിഗിനിങ്
എസ് എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ ഇതിഹാസ സിനിമ ബാഹുബലി ദ ബിഗിനിങ് 600.6 കോടി നേടിയിരുന്നു.
















