ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കുന്ന പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ‘ഡിയർ ഫ്രണ്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ വർഷം ജൂൺ 10ന് ചിത്രം റിലീസ് ചെയ്യും.ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെൻറ്സിന്റെയും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്സിന്റെയും ബാനറിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം .
അഞ്ച് സുഹൃത്തുക്കളുടെ കഥയും അവർക്കിടയിൽ സംഭവിക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ‘പട’യിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടൻ അർജുൻ രാധാകൃഷ്ണനും ചിത്രത്തിൽ എത്തുന്നുണ്ട്.ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ, അർജുൻ ലാൽ തുടങ്ങിയവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാംഗ്ലൂർ, മുംബൈ, കൊച്ചി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fashiq.usman.5%2Fposts%2F10218262097544459&show_text=true&width=500
















