കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ് ചുമത്തി . കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസാണ് കേസ് എടുത്തിരിക്കുന്നത്.
സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു വിജയ് ബാബു പീഡിപ്പിക്കാൻ ശ്രമിച്ചത്. എറണാകുളത്തെ ഫ്ലാറ്റിൽവച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും യുവതി ആരോപണം ഉയർത്തുന്നു.
















