സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറ തെന്‍ഡുല്‍ക്കര്‍ ബോളിവുഡിലേക്ക്. 24കാരിയായ സാറയ്ക്ക് ഗ്ലാമറസ് സിനിമയിൽ എത്താൻ താൽപര്യമുണ്ടെന്നാണ് റിപ്പോർട്ട്.ലണ്ടനില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ സാറ അടുത്തിടെയാണ് മോഡലിംഗ് രംഗത്ത് സജീവമായത്. അഭിനയ രംഗത്തേക്കെത്താൻ സാറയ്ക്ക് സച്ചിനും അഞ്ജിലും പൂര്‍ണ പിന്തുണ നൽകുന്നുണ്ടെന്നാണ്, സാറയുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ദരിച്ചു കൊണ്ട് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ബ്രാന്‍ഡ് പരസ്യങ്ങള്‍ ചെയ്യുന്നതിനാല്‍ കുറച്ച് അഭിനയത്തെ കുറിച്ച് പഠിച്ചിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ ഷാഹിദ് കപൂറിന്റെ നായികയായി സാറ തെന്‍ഡുല്‍ക്കറെത്തുന്നു എന്ന അഭ്യൂഹം പുറത്ത് വന്നിരുന്നു. എന്നാല്‍, അന്ന് ഈ റിപ്പോർട്ടുകൾ തള്ളി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. തന്റെ മകള്‍ ഇപ്പോള്‍ പഠിക്കുകയാണെന്നും, വാർത്തയിൽ യാതൊരു വസ്തുതയുമില്ലെന്നും, അഭ്യുഹങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നുമായിരുന്നു സച്ചിൻ പ്രതികരിച്ചത്.
















