ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇവർ ലഷ്കർ ഇ തോയിബ പ്രവർത്തകരാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
പുൽവാമയിലെ പാഹൂവിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ഇന്നലെ ജമ്മു കാഷ്മീരിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിലെ മിർഹാമയിലാണ് ഏറ്റുമുട്ടലുണ്ടായത്.
















