റാഞ്ചി: പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിനും 15നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. ജാർഖണ്ഡിലെ കുന്തി ജില്ലയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
പെൺകുട്ടി സമീപഗ്രാമത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. വിവാഹ വീട്ടിൽ നൃത്ത പരിപാടിക്കിടെ ആൺകുട്ടികളുമായി വഴക്കുണ്ടായി. പെൺകുട്ടിക്ക് ഇവരെ മുൻപരിചയമുണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടർന്നെത്തിയ സംഘം പെൺകുട്ടിയെ ബലമായി വിജനമായ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു.
ഓടി രക്ഷപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് വിവരം രക്ഷിതാക്കളെ അറിയിച്ചത്. നാണക്കേട് ഭയന്ന് ആദ്യം പരാതി കൊടുക്കാൻ വിസമ്മതിച്ച കുടുംബം, പിന്നീട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
















