തിരുവനന്തപുരം: മനുഷ്യസ്നേഹത്തെയും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെയും സമന്വയിപ്പിക്കുന്ന ഭാവഗീതങ്ങളാണ് ബാവുൽ സംഗീതം. പ്രശസ്ത ബാവുൽ സംഗീതജ്ഞ പാർവ്വതി ബാവുലും ശാന്തിപ്രിയയും ചേർന്ന് അവതരിപ്പിച്ച ബാവുൽ സംഗീതത്തിന്റെ അകമ്പടിയോടെ ഹേമന്തം 22ന് സമാപനമായി.
Photo Caption: വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ഹേമന്തം 22ന്റെ സമാപന ദിവസം പാർവതി ബാവുൽ അവതരിപ്പിച്ച ബാവുൽ സംഗീത സന്ധ്യ
കാലികവും മാനവികവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രഭാഷണ പരമ്പരയും നൃത്ത സംഗീത സന്ധ്യകളും ഉള്‍പ്പെടുത്തി വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് നാല് ദിവസം നീണ്ടുനിന്ന ഹേമന്തം 22 സംഘടിപ്പിച്ചത്.
അവസാന ദിവസമായ ഇന്നലെ നടന്ന സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയര്മാന് ജി.എസ്. പ്രദീപിന്റെ അദ്ധ്യക്ഷനായി. പ്രൊഫസര്‍ അലിയാര് സാംബശിവന്, ഷേക്സ്പിയര് അനുസ്മരണ പ്രഭാഷണം നടത്തി.