കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 869 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ശരീരത്തിൽ ക്യാപ്സ്യൂളുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം പിടിച്ചെടുത്തത്.
മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ അമരമ്പലം സ്വദേശി സക്കീർ പുലത്ത്, വയനാട് അമ്പലവയൽ സ സ്വദേശി മുഹമ്മദ് ഫൈസൽ, മഞ്ചേരി പുൽപ്പറ്റ സ്വദേശി പി.സി. ഫൈസൽ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.
അബുദാബി, ബഹ്റിൻ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോടെത്തിയതാണ് നാല് പേരും. ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.