മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ ഔദ്യോഗിക വസതിയായ മഠോശ്രീക്ക് പുറത്ത് വച്ച് ഹനുമാൻ ചാലീസ ആലപിക്കുമെന്ന വിവാദ പ്രസ്താവന്ക്ക് പിറകെ അമരാവതി എം.പി നവനീത് റാണയുടെയും ഭര്‍ത്താവ് രവിറാണയുടേയും വസതിക്ക് മുന്നിൽ പ്രതിഷേധവുമായി ശിവസേന പ്രവർത്തകർ രംഗത്ത്. ഇന്ന് രാവിലെയാണ് നൂറുകണക്കിന് പ്രവർത്തകർ മുംബൈയിലെ എം.പിയുടെ വസതിക്ക് മുന്നിൽ തടിച്ചു കൂടി മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
പൊലീസ് ബാരിക്കേഡുകൾ തകർത്താണ് പ്രവർത്തകർ ദമ്പതികളുടെ വസതിയുടെ മുന്നിലെത്തിയത്. എം.പിയുടെ വീടിന് മുന്നിൽ വച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞു. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ ഉദ്ദവ് താക്കറേയുടെ വസതിക്ക് മുന്നിൽ പൊലീസ് സുരക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
















