ഖർഗോൺ: മധ്യപ്രദേശിലെ ഖർഗോണിൽ ഏപ്രിൽ പത്തിനു സാമുദായികസംഘർഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ശുചീകരണ തൊഴിലാളിയായ ഇബ്രേഷ് ഖാൻ(28) ആണു കൊല്ലപ്പെട്ടത്.
കലാപത്തിനിടെ ഇയാളെ കാണാതായിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണു പോലീസ് പറയുന്നു. സന്ദീപ്, ദിലീപ്, അജയ്, ദീപക്, അജയ് കർമ എന്നിവരെയാണു അറസ്റ്റ് ചെയ്തത്.
















