ഡല്‍ഹി: ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. 42കാരനായ ജിത്തു ചൗധരിയെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് ഡല്‍ഹിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
മയൂര്‍ വിഹാറില്‍ വീടിന് മുന്നില്‍ പൊലീസ് കോണ്‍സ്റ്റബിളാണ് രക്തം വാര്‍ന്നൊഴുകിയ നിലയില്‍ ബിജെപി നേതാവിനെ കണ്ടെത്തിയത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ട ജിത്തു ചൗധരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്.
















