വളരെ മികച്ച പ്രകടനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ നടിയാണ് വിൻസി അലോഷ്യസ്. ഇപ്പോൾ ബോളിവുഡിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് വിൻസ്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ മുഖ്യവേഷത്തിലാണ് താരം എത്തുക.
മലയാളി കഥാപാത്രമായാണ് വിൻസി ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ ചിത്രത്തിലെ 95 ശതമാനം ഡയലോഗും ഹിന്ദിയാണെന്നും അതിനാൽ ഭാഷ പഠിക്കുക എന്നത് വെല്ലുവിളിയായിരുന്നു എന്നും നേരെത്തെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞു. ചിത്രത്തിലെ സംവിധായകൻ ഷെയ്സൺ മലയാളിയാണ്. മുംബൈയിലും പൂനൈയിലുമായിട്ടായിരുന്നു ഷൂട്ടിങ് നടന്നതെന്നും വിൻസി പറഞ്ഞു.
















