ഡൽഹി:ഡൽഹിയിൽ വീണ്ടും മാസ്ക് തിരിച്ചുവരുന്നു. കോവിഡ് കുത്തനെ പെരുകാൻ തുടങ്ങിയതിനു തൊട്ടുപിന്നാലെ മാസ്ക് വീണ്ടും നിർബന്ധമാക്കി. പൊതുസ്ഥലത്തു മാസ്ക് ധരിക്കാത്തതിനു പിഴ ചുമത്തിമെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി .
പകർച്ചവ്യാധിക്കെതിരായ നഗരത്തിന്‍റെ പോരാട്ടത്തിനു മേൽനോട്ടം വഹിക്കുന്ന ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അഥോറിറ്റിയുടെ (ഡിഡിഎംഎ) യോഗത്തിലാണ് തീരുമാനമെടുത്തതെന്നു വൃത്തങ്ങൾ അറിയിച്ചു. മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ചുമത്തിയേക്കുമെന്നും വൃത്തങ്ങൾ പറയുന്നു.
















