തിരുവനന്തപുരം: കെ റെയിൽ നാളേക്കുള്ള കരുതലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് നാടിന്റെ വികസനം. കെ റെയിലെന്ന ലക്ഷ്യം ഇടത് മുന്നണി നിറവേറ്റുമെന്നും എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കാനം പറഞ്ഞു.
എന്തിനെയും ഏതിനെയും എതിർക്കുന്നതാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ നിലപാട്. കെ റെയിലിൽ പ്രതിപക്ഷം നിലപാട് തിരുത്തിയില്ലെങ്കിൽ ജനങ്ങൾ തിരുത്തിക്കും. കെ റെയിലിനെ എതിർക്കുന്നവർക്ക് സർക്കാരിനെ എതിർക്കണമെന്ന ലക്ഷ്യമാണുള്ളതെന്നും കാനം പറഞ്ഞു.
ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നുംവില കിട്ടി തുടങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണ്. ഭൂമി നഷ്ടപ്പെടുന്നവന്റെ വേദന അറിയാത്തവര്‍ അല്ല ഇടതുപക്ഷത്ത് ഉള്ളതെന്നും ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും കാനം കൂട്ടിച്ചേർത്തു.

















