തൃശൂർ: വെങ്ങിണിശ്ശേരിയിൽ കാറിൽനിന്ന് വടിവാൾ കണ്ടെത്തിയ സംഭവത്തിൽ നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. രാവിലെ ലോറിയുമായി കൂട്ടിയിടിച്ച കാറിലാണ് വടിവാൾ കണ്ടെത്തിയത്. അപകടത്തെ തുടർന്ന് ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
അപകടസ്ഥലത്തുനിന്നു കാർ യാത്രക്കാരെ രക്ഷിച്ചു കൊണ്ടുപോയ വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചൊവ്വൂർ ഭാഗത്തു പൊലീസ് കണ്ടെത്തി. ഇവർ സഞ്ചരിച്ച കാറിൽ പൊലീസ് വാഹനം ഇടിച്ചുനിർത്തിയാണ് പിടികൂടിയത്. സംഘത്തിലെ മൂന്നു പേർക്കു പരുക്കേറ്റു. ഇവരെ പിടികൂടി ആശുപത്രിയിലാക്കി. ഓടി രക്ഷപെട്ട 2 പേരെയും തിരുവുള്ളക്കാവിൽനിന്നു പൊലീസ് പിടികൂടി.
കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ക്വട്ടേഷന്റെ ഭാഗമായാണ് തൃശൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാറിൽനിന്ന് കഞ്ചാവ്, വടിവാൾ, 5 സ്വർണവള, 30,000 രൂപ ഇവ കണ്ടെടുത്തു. കോട്ടയത്തുനിന്നുള്ള ക്വട്ടേഷൻ സംഘമാണെന്നാണു പ്രാഥമിക വിവരം. ഇവരെ ചോദ്യം ചെയ്തു വരുന്നു.

















