തിരുവനന്തപുരം:എല്ലാവർക്കും വികസനത്തിന്റെ സ്വാദ് നൽകുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലതുപക്ഷം എക്കാലത്തും വികസനത്തിന് എതിരായിരുന്നു. വരും തലമുറയെ കണ്ടുള്ള വികസനമാണ് വേണ്ടത്. കെ റെയിൽ സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്നും പിണറായി പറഞ്ഞു. ഇടതുമുന്നണിയുടെ കെ റെയിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016 ൽ എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടനപത്രികയിൽ നാടിന്റെ സമഗ്ര വികസനം ഉറപ്പ് നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വലത് പക്ഷത്തിന് എപ്പോഴും പുരോഗമനത്തിന് വിരുദ്ധമായി നിലപാട് എടുത്ത പാരമ്പര്യമാണെന്നും മുക്യമന്ത്രി വിമർശിച്ചു.

















