നടൻ മാധവന്റെ മകൻ വേദാന്ത് നീന്തല്‍ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയിരുന്നു. കോപ്പൻഹേഗനില്‍ നടന്ന ഡാനിഷ് ഓപ്പണ്‍ നീന്തല്‍ ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് രാജ്യത്തിനായി സ്വര്‍ണം, വെള്ളി മെഡലുകള്‍ സ്വന്തമാക്കിയത്. മകന്റെ നേട്ടത്തിലെ അഭിമാനം പങ്കുവെച്ച് മാധവൻ തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഇതാ മാധവന്റെ മകൻ വേദാന്തിനെ നടി പ്രിയങ്ക ചോപ്ര അഭിനന്ദിച്ചിരിക്കുകയാണ്.
അഭിനന്ദനങ്ങൾ വേദാന്ത് മാധവൻ, അതൊരു അത്ഭുതകരമായ നേട്ടമാണ്. തുടരുക. അഭിനന്ദനങ്ങൾ മാധവനും സരിതയ്ക്കും എന്നാണ് പ്രിയങ്ക ചോപ്ര എഴുതിയത്. പ്രിയങ്ക ചോപ്രയുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് മാധവനും രംഗത്ത് എത്തി. എന്ത് പറയണമെന്ന് അറിയില്ല, ഞങ്ങൾ വളരെ ത്രില്ലിലും ആവേശത്തിലുമാണ്. ദൈവത്തിന്റെ കൃപയ്‍ക്കും താങ്കളുടെ സ്‍നേഹത്തിനും ഒരിക്കൽ കൂടി നന്ദിയെന്ന് മാധവനും മറുപടി നൽകുകയും ചെയ്തു.
















