ഏപ്രിൽ 14 ന് ആയിരുന്നു റൺബീർ-ആലിയ വിവാഹം.ആലിയ- രൺബീർ താര വിവാഹത്തിന്റെ ആഘോഷം ഇതുവരേയും സോഷ്യൽ മീഡിയയിൽ അവസാനിച്ചിട്ടില്ല. ഇപ്പോൾ ആലിയ മെഹന്ദി ചടങ്ങിന് ധരിച്ച വസ്ത്രമാണ് ചർച്ചാ വിഷയം. ഫ്യൂഷിയ പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് ആലിയ മെഹന്ദിക്ക് ധരിച്ചത്. ലെഹങ്കയിൽ അതീവ സുന്ദരിയായ ആലിയയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മനീഷ് മൽഹോത്രയാണ് മെഹന്ദി ചടങ്ങിനായി വസ്ത്രം ഒരുക്കിയത്.
3000 മണിക്കൂർ കൈപ്പണി ചെയ്താണ് അതി മനോഹരമായ ലെഹങ്ക നിർമ്മിച്ചത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ ലെഹങ്കക്കായി 180 ഓളം തുണികളാണ് ഉപയോഗിച്ചത്. കശ്മീരി, ചിങ്കാരി നൂലുകൾ ഉപയോഗിച്ച് ആലിയയുടെ ജീവിതത്തിലെ പ്രധാന ഓർമ്മകളുടെ സംഗമമാണ് ലെഹങ്കയിൽ ഒരുക്കിയത്.
പൂക്കൾ കൊണ്ടുള്ള വളകളാണ് മെഹന്ദി ലുക്കിൽ ആലിയ തെരഞ്ഞെടുത്തത്. ഫ്ലോറൽ ആർട്ട് ആൻഡ് ഡിസൈൻ സ്റ്റുഡിയോ എന്ന ലേബലിൽ നിന്നുള്ളതാണ് ഈ ബ്ലേസ്ലെറ്റുകൾ. പൂക്കൾ കൊണ്ട് നിർമ്മിച്ചവയാണ് ഈ ബ്രേസ്ലെറ്റുകൾ എന്ന് ആർട്ട് സ്റ്റുഡിയോ വ്യക്തമാക്കുന്നു. ചെറിയ മുത്തുകളും പൂവിൽ തുന്നി ചേർത്തിട്ടുണ്ട്. ഫ്ളോറൽ ബ്രേസ്ലെറ്റിന്റെ ഒരു ജോഡിയുടെ വില 2500 രൂപയാണെന്നാണ് വിവരം .
















