അവഗണനയും കാത്തിരിപ്പും നിരവധി ഉണ്ടാകും അതിന്റെ തിരിച്ചറിവിലൂടെയാണ് ഒരാൾക്ക് സിനിമയിൽ നിലനിൽക്കാനാവൂ എന്നു നടൻ സോനു സൂദ്. സിനിമ മേഖലയിൽ വിജയിക്കാനുള്ള കാത്തിരിപ്പ് വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുന്നതു പോലെയാണ് എന്നായിരുന്നു വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു സോനു സൂദിന്റെ പ്രതികരണം.
മുംബൈ പോലൊരു അപരിചിതമായ പട്ടണത്തിലേക്ക് സിനിമ എന്ന മോഹവുമായി വരുന്നവർക്ക് നിരവധി അവഗണനകളെ നേരിടേണ്ടിവരും. കൃത്യമായി പ്രതിഫലം പോലും ലഭിക്കില്ല. ആഗ്രഹിച്ചത് ഒന്നും ചെയ്യാനാവില്ല. നമ്മുടെ കാത്തിരിപ്പിന് ഒരു അവസാനമുണ്ടാവില്ല എന്ന് തോന്നും. ഒപ്പം ഒരുപാട് വെല്ലുവിളികളെ നേരിടേണ്ടതായി വരും. എന്നാൽ ഒരു സ്റ്റാർ ആകാൻ അവസരം വരും വരെ കാത്തിരിക്കുകയാണ് വേണ്ടത്. ഞാൻ ഒരുപാട് കാത്തിരുന്നു. സിനിമ മേഖലയിലെ വിജയമെന്നു പറയുന്നത്, വെള്ളത്തിനടിയിൽ ശ്വാസമടക്കി നിൽക്കുന്നതുപോലെയാണ്. ഈ വർഷങ്ങമത്രെയും ഞാൻ ശ്വാസം അടക്കിപ്പിടിച്ച് നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ചിലപ്പോൾ ഇപ്പോഴായിരിക്കാം ശ്വാസം വിട്ട് പുറത്തുവരാൻ എനിക്ക് സാധിച്ചത് .18 വർഷമായി ഒരു നടനെന്ന രീതിയിൽ അനുഭവിക്കാത്തതാണ് കഴിഞ്ഞ രണ്ടുവർഷമായി അനുഭവിക്കുന്നത്. നൂറുകോടിയും ഇരുന്നൂറുകോടിയും നേടുന്നതാണ് വലുതെന്ന് ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ സെറ്റിലേക്ക് പോകുമ്പോൾ എല്ലാം ചെറുതായാണ് തോന്നുന്നു എന്നാണ് സോനു സൂദ് പറഞ്ഞത്.
















