ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ താരജോഡിയായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിവച്ചിരുന്നതായിരുന്നു. ഏറെ നാള് നിലനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ ഇതാ നാഗചൈതന്യയുടെ പേരുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത ടാറ്റൂകളില്‍ പരോക്ഷമായി ഖേദം പ്രകടിപ്പിക്കുകയാണ് നടി സാമന്ത.
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്കുന്ന സെഷനിലാണ് സാമന്ത ഇക്കാര്യം സൂചിപ്പിച്ചത്. ടാറ്റൂ ഐഡിയകള്‍ നല്‍കാമോ എന്ന ആരാധകന്റെ ചോദ്യത്തിന് താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നു എന്നായിരുന്നു താരം പ്രതികരിച്ചത്.
നാഗചൈതന്യക്കൊപ്പം ചെയ്ത ആദ്യ ചിത്രമായ ‘യേ മായ ചെസാവേ’ എന്ന ചിത്രത്തെയും അതിനൊപ്പം നാഗചൈതന്യയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു ടാറ്റൂ, നാഗചൈതന്യയുടെ വിളിപ്പേരായ ‘ചായ്’ എന്ന ടാറ്റൂ, കപ്പിള്‍ ടാറ്റൂ എന്നിവയാണ് സാമന്ത ചെയ്തിരുന്നത്.

















