തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പിടിയിൽ. കടകംപള്ളി അണമുഖം ഒരുവാതിൽക്കോട്ട പള്ളിവിളാകത്ത് വീട്ടിൽ സൂരജിനെയാണ് (26) പേട്ട പൊലീസ് പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ശംഖുമുഖം അസ്സിസ്റ്റന്റ് കമ്മീഷണർ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ്, എസ്.ഐമാരായ രതീഷ്, സുനിൽ, സി.പി.ഒമാരായ വിനോദ്, ഷമ്മി, രാജാറാം, രഞ്ജിത്ത്, അനിൽ, അൻസാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

















