ഒമർ ലുലുവിനു വാഴൂർ ജോസിന്റെ വധഭീക്ഷണി.ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ സിനിമയുടെ പിആർഒ ജോലികൾ പ്രതീഷ് ശേഖറിന് നൽകിയതിനെ തുടർന്നാണ് വാഴൂർ ജോസ് വധഭീഷണിയുമായി എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമർ ലുലു ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമകളിൽ സ്ഥിരം പിആർഒയായി പ്രവർത്തിക്കുന്ന വാഴൂർ ജോസ് തന്നെ ഫോണിൽ വിളിച്ച് തീർത്തുകളയെമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഒമർ ലുലു പറയുന്നത്.
“PRO സ്ഥാനത്ത് നിന്ന് ഞാന്‍ സ്ഥിരം വർക്ക് കൊടുക്കുന്ന വാഴൂർ ജോസേട്ടനെ മാറ്റി പുതിയ ഒരാൾക്ക് അവസരം കൊടുത്തു എന്ന് പോസ്റ്റ് ഇട്ടപ്പോഴേക്കും എന്നെ തീർത്തുകളയും എന്ന് പറഞ്ഞ് ജോസേട്ടന്റെ ഭീഷണി ഫോൺ കോൾ. ഇതാണ് നിങ്ങൾ സ്വപ്നം കാണുന്ന സിനിമാ Industry,ഞാൻ എന്ത് ചെയ്യണം?”എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്.
തെലുഗു ചിത്രം ആർആർആറിന്റെ മലയാളം പിആർ ജോലികൾ ചെയ്ത പ്രതീഷ് ശേഖറിനാണ് ഒമർ ലുലു തന്റെ പുതിയ സിനിമയുടെ പിആർഒയായി നിയമിച്ചത്. എന്നാൽ തന്നോട് ചോദിക്കാതെ വാഴൂർ ജോസ് പവർ സ്റ്റാർ സിനിമയുടെ പിആർഒ ജോലികൾ നടത്തിയെന്നും ഒമർ ലുലു ആരോപിക്കുന്നു. ഇത് തനിക്കും പ്രതീഷിനുമിടയിൽ ഒരു പ്രശ്നത്തിന് വഴിവെച്ചുയെന്നും ഒമർ ലുലു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fomarlulu%2Fposts%2F541311070684684&show_text=true&width=500
















