വെള്ളറട: വെള്ളറട സ്വദേശിയിൽ നിന്ന് 1.750 കിലോ കഞ്ചാവ് പിടികൂടി. വൈശാഖ് (32) എന്നയാളിൻറെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. ചെറു പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവും തൂക്കാനുപയോഗിച്ചിരുന്ന ത്രാസും ഉൾപ്പെടെയാണ് പിടികൂടിയത്. നാർക്കോട്ടിക് സംഘത്തെ കണ്ട ഉടൻ വൈശാഖ് ഓടി രക്ഷപ്പെടുകയായിരുന്നു.
എസ്.ഐ ഷിബുകുമാർ, അരുൺ, അലോഷ്യസ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. വെള്ളറട സി.ഐ മൃദുൽ കുമാറും റെയ്ഡിൽ പങ്കെടുത്തു. പോക്‌സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വൈശാഖ് തമിഴ്‌നാട്ടിൽ നിന്ന് 45 കിലോ കഞ്ചാവ് കടത്തിയ കേസിൽ ജയിലിലായിരുന്നു.
















