ഗുജറാത്ത്: വഡോദരയിൽ വാഹനാപകടത്തെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ 19 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. രണ്ട് വ്യത്യസ്ത സമുദായത്തിലെ ആളുകൾ ഓടിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ പ്രകോപനമാണ് സംഘർഷത്തിൽ കലാശിച്ചത്.
Gujarat | A clash erupted between two groups in the Raopura area of Vadodara city last night following an accident between two vehicles
3 people got injured and were admitted to the hospital. Police is patrolling in the city: Shamsher Singh Commissioner of Police, Vadodara city pic.twitter.com/0rbanl6P7x
— ANI (@ANI) April 18, 2022
ഞായറാഴ്ചയായിരുന്നു സംഭവം. വാഹനാപകടത്തെ തുടർന്ന് ആക്രമികൾ ചേരിതിരിഞ്ഞു കല്ലെറിഞ്ഞു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. വാഹനങ്ങൾ അടിച്ചുതകർക്കുകയും ആരാധനാലയം നശിപ്പിക്കുകയും ചെയ്‌തു.
സംഭവത്തിൽ പൊലീസ് രണ്ടു വ്യത്യസ്‌ത എഫ്ഐആർ തയാറാക്കി. കലാപശ്രമത്തിന് കൂട്ടുനിന്നതിനാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു.
















