ഡൽഹി: പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രം നിർദ്ദേശം നൽകി. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ സെക്രട്ടറിക്കാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
















