തിരുവനന്തപുരം: എൽഡിഎഫ് കൺവീനറായി ഇ.പി. ജയരാജനെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം എടുത്തിരിക്കുന്നത്. എ. വിജയരാഘവന് പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് എല്‍ഡിഎഫ് കണ്‍വീനറായി ജയരാജൻ തെരഞ്ഞെടുക്കപ്പെട്ടത്.
എ.കെ. ബാലന്റെ പേര് ചർച്ചകളിൽ ഉയർന്നിരുന്നെങ്കിലും സെക്രട്ടറിയേറ്റ് ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിയമനത്തിലും ഇന്നും നാളെയുമായി നടക്കുന്ന നേതൃയോഗങ്ങൾ തീരുമാനം എടുക്കും.

















