തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു.
ഉന്നയിച്ച പരാതികള്‍ പരിഹരിക്കാത്തതിലുണ്ടായ അതൃപ്തി മൂലമാണ് മുല്ലപ്പള്ളി യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്. തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന പരിഭവവും മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിട്ടുനില്‍ക്കല്‍.
യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി.ജെ.കുര്യനും കെ.വി.തോമസും പങ്കെടുക്കുന്നില്ല. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പി.ജെ.കുര്യന്‍ വ്യക്തമാക്കി.
അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ ഇന്നലെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് പി.ജെ.കുര്യന്‍ വിട്ടുനില്‍ക്കുന്നത്.

















