ഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗ്നാഥും പത്നി കോബിതയും എട്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഇന്ത്യയിലെത്തി. ഡൽഹിയിലെത്തിയ പ്രവിന്ദിനൊപ്പം ഉന്നതതല പ്രതിനിധി സംഘവുമുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് മൗറീഷ്യസ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. ഗുജറാത്തിലെ ജാംനഗറിൽ നാളെ നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ ചടങ്ങിലും ബുധനാഴ്ച ഗാന്ധിനഗറിൽ നടക്കുന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നോവേഷൻ ഉച്ചകോടിയിലും മോദിക്കൊപ്പം പ്രവിന്ദ്കുമാറും പങ്കെടുക്കും. വാരണാസിയും സന്ദർശിക്കും.
















