സാമന്തയുമായി വിവാഹ മോചിതനായ ശേഷം നടൻ നാഗചൈതന്യ വീണ്ടും വിവാഹിതനാകാൻ പോകുന്നുവെന്നു പുതിയ റിപ്പോർട്ടുകൾ. വധു സിനിമയ്ക്ക് പുറത്ത് നിന്നുള്ള പെൺകുട്ടിയായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പെൺകുട്ടി ആരായിരിക്കും എന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു നാഗചൈതന്യ-സാമന്ത വിവാഹം നടന്നത്. ദാമ്പത്യ ജീവിതം നാലാം വർഷത്തിൽ എത്തിയപ്പോഴായിരുന്നു ഇരുവരുടേയും വേർപിരിയൽ പ്രഖ്യാപിക്കൽ. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡിയായിരുന്നു ഇരുവരും.
സാമന്ത മാത്രമായിരുന്നില്ല നാഗചൈതന്യയുടെ ജീവിതത്തിൽ സംഭവിച്ച പ്രണയം.സാമന്തയെ വിവാഹം ചെയ്യും മുമ്പ് ശ്രുതി ഹാസനുമായി നാഗചൈതന്യ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്ന് തുടങ്ങിയ സമയത്താണ് അപ്രതീക്ഷിതമായി ഇരുവരും വേർപിരിഞ്ഞത്.

















