മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന ‘പുഴു’വിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം മെയ് 13ന് റിലീസ് ചെയ്യും.സോണിലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നിര്‍മ്മാതാവ് ബാദുഷ ആണ് സോഷ്യൽ മീഡിയയിലൂടെ റിലീസ് തീയതി അറിയിച്ചത്.
സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാണം.ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യപ്പെടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു.
നവാഗതയായ റത്തീനയാണ് പുഴുവിന്റെ സംവിധാനം. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിൽ കഥാപത്രങ്ങളാകുന്നുണ്ട്.
നേരത്തെ പുറത്തിറങ്ങിയ ‘പുഴു’വിന്‍റെ ടീസര്‍ ഏവരും ഏറ്റെടുത്തിരുന്നു. പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തിയ സസ്‌പന്‍സ് നിറച്ച ടീസറാണ് പുറത്തിറങ്ങിയത്. ഒരു മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാകും ‘പുഴു’ എന്നാണ് ടീസര്‍ നല്‍കിയ സൂചന.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fnmbadusha%2Fposts%2F480918163824080&show_text=true&width=500
















