തിരുവനന്തപുരം: തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെവി തോമസ്.
കോൺഗ്രസിനെ നശിപ്പിക്കാനാണ് കെ സുധാകരൻ്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്തതിനു ശേഷം തൻ്റെ നിലപാട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ.വി. തോമസ് എഐസിസി നൽകിയ നോട്ടീസിന് വിശദീകരണം നല്കി. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് നല്കിയ കാരണം കാണിക്കൽ നോട്ടീസിനാണ് മറുപടി നൽകിയത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് പങ്കെടുത്തതിനാണ് നോട്ടീസ് നല്‍കിയത്.
ര.

















